ടെന്നീസ് സൂപ്പർ താരം റാഫേൽ നദാൽ ഈ വർഷത്തെ വിംബിൾഡൺ ,ഒളിംപിക്‌സ് എന്നീ ടൂർണ്ണമെന്റിൽ കളിക്കില്ലെന്ന് അറിയിച്ചു.ശാരീരികമായി വിശ്രമം ഇപ്പോൾ ആവശ്യമാണെന്നും ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും നദാൽ പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെയാണ് നദാൽ ഇക്കാര്യം അറിയിച്ചത്.മുപ്പത്തിയഞ്ചുകാരനായ നദാൽ 2008,2010ലും വിംബിൾഡൺ ജേതാവായിരുന്നു.2008 ഒളിംപിക്സിലെ ഗോൾഡ് മെഡലും നദാൽ നേടിയിരുന്നു.കഴിഞ്ഞാഴ്ച്ച നടന്ന ഫ്രഞ്ച് ഓപ്പൺ ടൂർണ്ണമെന്റിൽ ഫൈനലിൽ നവാക്ക് ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ട നദാൽ പ്രായം തന്റെ പ്രതിഭയെ ഒട്ടും തളർത്തിയിട്ടില്ലെന്ന് ആരാധകരെ ഓർമ്മിപ്പിച്ചിരുന്നു.

തുടർച്ചയായ മത്സരങ്ങൾ താരത്തെ തളർത്തിയെന്നാണ് റിപ്പോർട്ട്.ശരീരത്തെ പരിഗണിക്കേണ്ട സമയമാണിതെന്നും തന്റെ ടീമിനോട് ചർച്ച ചെയ്തതിന് ശേഷമാണ് ഒളിമ്പിക്‌സിലും വിംബിൾഡണ്ണിലും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് നദാൽ പറയുന്നു.