ഫുട്ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ദിനമായിരുന്നു ഇന്നലെ.ഡെന്‍മാര്‍ക്കിന്റെ ഇന്റര്‍ മിലാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കളത്തില്‍ കുഴഞ്ഞുവീഴുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ച ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആരാധകര്‍ ഞെടുവീര്‍പ്പോടെയാണ് വീക്ഷിച്ചത്.മത്സരത്തിന്റെ 43ആം മിനുറ്റിലായിരുന്നു സംഭവം.ത്രോ ബോള്‍ സ്വീകരിക്കാനെത്തിയ എറിക്സണ്‍ കുഴഞ്ഞുവീഴുകയായിരുന്നു.സഹതാരങ്ങളുടെയും റഫറിയുടെയും മെഡിക്കല്‍ സംഘങ്ങളുടെയും അടിയന്തിര വൈദ്യ സഹായം എറിക്സന്റെ ജീവന്‍ നിലനിര്‍ത്താന്‍ കാരണമായി.

ലോകമെമ്പാടുമുള്ള വിവിധ കായികതാരങ്ങളും ആരാധകരും എറിക്സണ് ആശ്വാസവുമായി എത്തി.ഇന്റര്‍ മിലാനില്‍ സഹതാരവും ബെല്‍ജിയന്‍ സൂപ്പര്‍ താരവുമായ ലുക്കാക്കു യൂറോ കപ്പിലെ തന്റെ ആദ്യ ഗോള്‍ എറിക്സണ് സമര്‍പ്പിച്ചു.റഷ്യക്കെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ ലുക്കാക്കു നേരെ ഓടിയെത്തിയത് ക്യാമറയുടെ മുന്നിലാണ്.

വീഡിയോ കാണാം

മത്സര ശേഷം അങ്ങേയറ്റം വികാരധീനനായിട്ടാണ് ലുക്കാക്കു മാധ്യമങ്ങളോട് സംസാരിച്ചത്.
” വിഷമത്തോടെയാണ് ഞാന്‍ ഇന്ന് മത്സരത്തിനിറങ്ങിയത്.കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബത്തെക്കാളും ഒപ്പമുണ്ടായത് എറിക്സന്റെ കൂടെയാണ്.അവന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.