വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍  തന്റെ മുന്‍ ക്ലബായ പിഎസ്ജിയിലേക്ക് മടങ്ങിപ്പോവാനാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ടോട്ടൻഹാം പ്രതിരോധ താരം സെർജ് ഓറിയർ.താരത്തെ സ്വന്തമാക്കാന്‍ സ്പാനിഷ് ക്ലബുകളും എസി മിലാനും രംഗത്തുണ്ടെങ്കിലും ഐവറി കോസ്റ്റിന്റെ സൂപ്പര്‍ താരത്തിന് ഫസ്റ്റ് ചോയ്സ് പിഎസ്ജിയാണ്.

2017 ലാണ് ഓറിയര്‍ പിഎസ്ജിയില്‍ നിന്നും ടോട്ടന്‍ഹാമിലെത്തുന്നത്.അഞ്ചു വര്‍ഷത്തെ കരാര്‍ ക്ലബുമായി ഒപ്പുവെച്ച ഓറിയര്‍ മികച്ച പ്രകടനമാണ് ടോട്ടന്‍ഹാമിന് വേണ്ടി പുറത്തെടുത്തത്.

” ടോട്ടന്‍ഹാമുമായി കരാര്‍ പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ക്ലബിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനും പ്രീമിയര്‍ ലീഗില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാനും സാധിച്ചു.പിഎസ്ജിയാണ് തന്റെ ഇഷ്ടപ്പെട്ട ടീം.പാരിസില്‍ കളിക്കുകയെന്നത് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്”- ഓറിയര്‍ പറഞ്ഞു.