മ്യൂണിച്ച് : യൂറോ കപ്പ് മരണ ഗ്രൂപ്പിൽ പോർച്ചുഗലിനെ തകർത്ത് ജർമ്മനി വിജയ വഴിയിൽ തിരിച്ചെത്തി .. രണ്ടിനെതിരെ
നാല് ഗോളുകൾക്കാണ് ജർമൻ വിജയം .. ആദ്യ കളിയിൽ ഫ്രാന്സിനോട് തോറ്റ ജർമ്മനി വമ്പൻ തിരിച്ചു വരവാണ് നടത്തിയത് .. റൊണാൾഡോയുടെ ഗോളിൽ ആദ്യം ലീഡ് ചെയ്ത പോർച്ചുഗൽ നാല് ഗോൾ വഴങ്ങുകയായിരുന്നു .

രണ്ടാം ഗോളടിച്ച് തിരിച്ചു വരവിന് ശ്രമിച്ച പോർച്ചുഗലിന് ജർമൻ പ്രതിരോധത്തിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല . ശക്തരായ ഫ്രാന്സിനോടാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം