യൂറോയിൽ ഗ്രൂപ്പ് സ്റ്റേജിൽ മൂന്നിൽ മൂന്ന് ജയവുമായി മൂന്ന് ടീമുകൾ.. തുടക്കം മുതൽ കിരീട സാധ്യത കല്പിച്ചിരുന്ന ഹോളണ്ട് , ഇറ്റലി ബെൽജിയം ടീമുകളാണ് തോൽവിയിലും സമനിലയിലും കുടുങ്ങാതെ ഗ്രൂപ്പ് സ്റ്റേജ് കടമ്പ കടന്നത് . ഇതിൽ ഇറ്റലി , ഹോളണ്ട് കഴിഞ്ഞ ലോകകപ്പിൽ ഇടം നേടാതെ ടീമുകളായിരുന്നു .. രണ്ട് ടീമുകളുടെയും ഗംഭീര തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകർ .