കഴിഞ്ഞ ദിവസം നടന്ന യുവേഫാ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി ജേതാക്കളായി.ഇംഗ്ലീഷ് വമ്പന്മാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാനുള്ള ഒരു കാര്യമുണ്ടായിരുന്നു.

2009 മുതൽ ചെല്‍സി ക്ലബ്ബിൽ വെൽനസ് കൺസൾട്ടന്റും മെന്‍ന്റല്‍ സട്രാറ്റജിസ്റ്റുമായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന വിനയ് മേനോൻ എന്ന മലയാളിയാണ് ഇപ്പോൾ ചര്‍ച്ചാവിഷയം. കേരളത്തിലെ പ്രശസ്ത യോഗാചാര്യനായിരുന്ന ശ്രീധര മേനോന്റെ പേരകുട്ടിയായ വിനയ് മേനോന്‍ ഏറണാകുളം ചെറായി സ്വദേശിയാണ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം നേടിയ അദ്ദേഹം 2009 ലാണ് ചെല്‍സിയിലെത്തുന്നത്.ദിദിയര്‍ ദ്രോഗ്ബ,ജോണ്‍ ടെറി,ലാംപാര്‍ഡ്,ബലാക്ക് തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വിനയ് ഇപ്പോള്‍ ചെല്‍സിയുടെ തലമുറ മാറ്റത്തിലും പ്രധാന സാന്നിധ്യമാണ്.

ഒരിക്കലും ഫുട്ബോള്‍ വിനയുടെ പദ്ധതിയിലുണ്ടായിരുന്നില്ല.സംസ്ഥാന ജൂഡോ താരമായ വിനയ് ദുബായില്‍ വെച്ച് ചെല്‍സി ക്ലബ് ഉടമ അബ്രഹാമോവിച്ചിനെ പരിചയപ്പെടുന്നത് കൂടിയാണ് വഴിത്തിരിവുണ്ടാവുന്നത്.കളിക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സ് തണുപ്പിക്കാനും വിനയ് കൂടെയുള്ളപ്പോള്‍ ചെല്‍സി ഡബിള്‍ സ്ട്രോങ്ങാണ്.

യോഗ പരിശീലകയും വെല്‍നസ്സ് വിദഗ്ദയുമായ ഫ്ലോമ്നിയാണ് വിനയ് മേനോന്റെ ഭാര്യ.മകന്‍- അഭയ് മേനോന്‍.