കരാർ അവസാനിക്കുന്നതിന് 12 മാസങ്ങൾക്ക് മുമ്പേ ക്ലബ് വിട്ട പരിശീലകൻ സിനദിൻ സിദാന് പകരക്കാരനായി മൗറിഷ്യയോ പോച്ചറ്റീനോയെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.
സിദാൻ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് റയലിന്റെ പരിശീലകനാവുന്നതും സ്ഥാനം ഒഴിയുന്നതും.

ക്ലബിന് പുറത്തെ കാരണങ്ങൾ കൊണ്ടാണ് സിദാൻ സ്ഥാനമൊഴിയുന്നതാണ് സൂചന.നിലവിലെ പിഎസ്ജിയുടെ പരിശീലകനായ മൗറിഷ്യയോ പോച്ചറ്റീനോയെ സിദാന് പകരക്കാരനായി റയൽ മാഡ്രിഡ് പരിഗണിക്കുന്നതായി പ്രശസ്‌ത ഫുട്ബോൾ മാധ്യമമായ ഗോൾ.ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയയെ സിദാന് പകരക്കാരനായി റയൽ പരിഗണിച്ചിരുന്നുവെങ്കിലും അല്ലെഗ്രി ഓഫർ തള്ളിക്കളഞ്ഞതായാണ്‌ റിപ്പോർട്ട്.