പോർട്ടോയിലെ പുൽത്തകിടിയിൽ തങ്ങളുടെ ക്ലബ് ഇതിഹാസം സെർജിയോ അഗ്യുറോയുടെ കണ്ണുനീർ വീണ നിമിഷം.മാഞ്ചസ്റ്റർ സിറ്റി എന്ന അതികായകർക്ക് തങ്ങളുടെ പ്രിയ താരത്തിന് സമർപ്പിക്കാൻ ആകെ വേണ്ടിയിരുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു.തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഈ സീസണിൽ അവരത് കീഴടക്കുമെന്ന് ആരാധകർ നിനച്ചു.പക്ഷെ തോമസ് ട്യൂചേലിന്റെ നിലകുറുക്കന്മാർ ക്ലബ് ഫുട്ബോളിലെ ആ സുവർണ്ണ കെ കിരീടം സ്വന്തമാക്കി.

അതിദയനീയമായ കാഴ്ച്ചകളായിരുന്നു പോർട്ടോയിലെ മത്സരത്തിന് ശേഷം ആരാധകർ കണ്ടത്.മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫൻഡർ സിൻചെങ്കോ ഗ്രൗണ്ടിലേക്ക് മുഖം താഴ്ത്തി കിടന്നു.ഫിൽ ഫോഡൻ.റിയാദ് മഹ് റസ്,സ്റ്റോൺസ് സങ്കടമടക്കാൻ പാടുപെട്ടു.പക്ഷെ ആരാധകരെ ഏറെ നോവിച്ചത് അഗ്യൂറോയുടെ കണ്ണുനീരായിരുന്നു.തങ്ങളുടെ എക്കാലത്തെയും സ്വപ്നമായ ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടും കൈവിട്ടിരിക്കുന്നു മാഞ്ചസ്റ്റർ സിറ്റി.

പരിശീലകൻ പെപ്പ് ഗാർഡിയോളയുടെ അബദ്ധങ്ങൾ നിറഞ്ഞ ടീം ഫോർമേഷനാണ് സിറ്റിയുടെ പരാജയത്തിന്റെ മുഖ്യകാരണം.ഫൈനൽ വരെ മികച്ച നിലയിൽ പ്രകടനം കാഴ്ചവെച്ച ടീമിന്റെ കുന്തമുനകളായ താരത്തെ ആദ്യ ഇലവനിൽ സ്ഥാനം കൊടുക്കാത്തത് ആരാധകരെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.ബാഴ്സയിൽ ലോകോത്തര ടീമിനെ കെട്ടിപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പെപ്പിന് പക്ഷെ ബയേൺ മ്യൂണിക്കിലും ഇപ്പോൾ സിറ്റിയിലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ് സി ചാമ്പ്യൻസ് ലീഗ് കിരീടം.

ഫൈനൽ പരാജയത്തിന് ശേഷം ടീമിൽ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് പെപ്പെന്നാണ് റിപ്പോർട്ട്.അഗ്യൂറോ.യുവ ഡിഫൻഡർ എറിക് ഗാർഷ്യ എന്നിവർ ടീം വിട്ട് ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവർക്ക് പുറമെ റഹീം സ്റ്റെർലിങ്,ലപോർട്ടെ,മെൻഡി എന്നിവരും കൂടി ക്ലബ് വിടുമെന്നാണ് ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്.

ടോട്ടൻഹാമിന്റെ സൂപ്പർ താരം ഹാരി കൈൻ,ആസ്റ്റൺ വില്ലയുടെ ജാക്ക് ഗ്രീലിഷ് തുടങ്ങിയവരെ ടീമിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നുണ്ട്.ഇവർക്ക് വേണ്ടിയുള്ള തുക കണ്ടെത്താൻ താരങ്ങളെ വിൽക്കാനാണ് സിറ്റിയുടെ പദ്ധതി.

Jootu