കോഴിക്കോട് വടകര തോടന്നൂരിലെ ആറു വയസുകാരിയായ മെഹക് ഫാത്തിമയാണ് ഇപ്പോൾ കേരളാ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ വൈറൽ താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മെഹക്കിന്റെ ക്രിക്കറ്റ് പരിശീലന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് കുഞ്ഞുമെഹകിന്റെ മനോഹര ഷോട്ടുകൾ. ട്ടു മാസത്തെ പരിശീലനത്തിന്റെ ഫലമാണ് കുഞ്ഞുകയ്യില്‍ നിന്നും ഇത്രയും മനോഹരമായ ഷോട്സുകളുടെ പിറവി. ഗംഭീര ഫൂട്ട് സ്റ്റെപ്പോടെയുള്ള ഡ്രൈവുകള്‍. ഷോര്‍ട്ട് പിച്ച് പന്തുകള്‍ പിന്നിലേക്കിറങ്ങിയുള്ള ഹുക്കുകള്‍. സ്ട്രൈയറ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളും പൂളും, ലേറ്റ് കട്ടുകളുമെല്ലാം അനായാസമാണ് കൊച്ചു മെഹക് ചെയ്യുന്നത്.

മെഹക് ഫാത്തിമയുടെ പിതാവ് മുനീര്‍ ഒരു ക്രിക്കറ്റ് ഫാനാണ്. പിതാവിനൊപ്പം ക്രിക്കറ്റ് മത്സരം കണ്ട് തുടങ്ങിയതോടെയാണ് മെഹകിന് ക്രിക്കറ്റ് മോഹം വളർന്നത്.മൂന്നുവയസുള്ള ഇളയമകനെ പരിശീലിപ്പിക്കാന്‍ മുനീര്‍ ഒരു ബാറ്റും പന്തു വാങ്ങിക്കൊടുത്തു. കളി കാണാനായിരുന്നു മെഹക്കിനോട് പറഞ്ഞത്. ഗാലറിയിലിരുന്ന് പരിശീലനം കണ്ട മെഹക് ഫാത്തിമ ഷോട്ടുകളുടെ ബാല പാഠങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു. മെഹക് ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജെമീന റോഡ്രിഗ്രസും ഹര്‍മന്‍പ്രീത് കൗറും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇

https://www.instagram.com/reel/CPQSplogcF6/?utm_medium=copy_link