ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പറിന്റെ ഗോളടിയന്ത്രം ക്ലബ് വിടുന്നു. താരം ഇംഗ്ലീഷ് ക്ലബ്ബായ മഞ്ചസ്റ്റർ സിറ്റിയിയ്ക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. സിറ്റിയുടെ അഗ്യുറോ ക്ലബ്‌ വിട്ടതോടെ അഗ്യുറോയുടെ പകരക്കാരനായാവും ഹാരികൈൻ സിറ്റിയിലെത്തുക.

നേരത്തെ സിറ്റിയിലെ മധ്യനിര താരം കെവിൻ ഡീ ബ്രുയിനെ ഒരു സ്ട്രൈക്കറുടെ സ്വപ്നമാണെന്ന് കെയിൻ പറഞ്ഞിരുന്നു സീസണൊടുവിൽ താൻ ക്ലബ് വിടുമെന്ന് കെയിൻ ടോട്ടനത്തിനോട് പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് താരം സിറ്റിയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉയരുന്നത്.