പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിൽ ക്രിക്കറ്റ് ലോകം.ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ ആകെ നാലായിരം കാണികള്‍ക്ക് മാത്രമാണ് കളികാണാന്‍ അവസരമുള്ളത്.

ഏജന്റുമാരുടെ കൈകയില്‍ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഒരു ടിക്കറ്റ് വിറ്റു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.സി.സിയുടെ ഒഫീഷ്യല്‍ ടിക്കറ്റ്‌സ് ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് വഴിയാണ് ടിക്കറ്റ് വില്‍പ്പന. ടിക്കറ്റിനൊപ്പം രാത്രി താമസം ഉള്‍പ്പെടെയുള്ള പാക്കേജുകളും ഉണ്ട്.
ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം.