കോവിഡ് പ്രതിസന്ധി കാരണം അർജന്റീന – കൊളമ്പിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കേണ്ട കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിലേക്ക് മാറ്റി.പുതുക്കിയ തീയ്യതിയും സമയക്രയവും ഉടൻ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.കൊറോണ വൈറസ് വ്യാപനം കാരണം ടൂർണമെന്റ് മാറ്റിവെക്കുമെന്ന് തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.