അഞ്ചു വർഷത്തിന് ശേഷം ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തിയ കരീം ബെൻസേമയാണ് ഇപ്പോൾ ഫ്രാൻസിലെ താരം.ദേശീയ ടീമിലേക്ക് ബെൻസേമയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് ശേഷം ഫ്രഞ്ച് ടീമിന്റെ ജേഴ്‌സി വിപണിയിൽ 2400 ശതമാനം കച്ചവടം വർധിച്ചതായി അധികൃതർ വ്യക്തമാക്കി.ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഫ്രാൻസിന്റെ എക്കാലെത്തയും മികച്ച താരം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്.
ഫ്രാൻസ് ടീമിൽ ഇനി കളിക്കാൻ സാധിച്ചില്ലെങ്കിൽ ബെൻസേമ അൾജീരിയക്ക് വേണ്ടി കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
റയൽ മാഡ്രിഡിന് വേണ്ടി തുടർച്ചയായ രണ്ടു സീസണിലെ മികച്ച പ്രകടനമാണ് ബെൻസേമയ്ക്ക് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത്.

Report By Jootu