സൂപ്പർ താരം മുഹമ്മദ് സലാഹ് ടീം വിടുകയാണെങ്കിൽ മുൻ താരം ലൂയി സുവാരസിനെ ടീമിലെത്തിക്കാൻ ലിവർപൂൾ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്.വരുന്ന സമ്മർ ട്രാൻസ്ഫെറിൽ സാലിഹ് റയലിലേക്ക് ചേക്കേറിയേക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്.ഇതോടെ മുന്നേറ്റ നിരയിൽ വലിയ തലവേദനയായിരിക്കും ലിവർപൂളിനുണ്ടാവുക. 2011 മുതൽ 2014 വരെ ലിവർപൂളിന്റെ പ്രധാന താരമായിരുന്നു സുവാരസ്.ക്ലബ്ബിൽ അനിഷേധ്യമായ സ്ഥാനം താരത്തിനുണ്ട്.നിലവിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കിടിലൻ പ്രകടനമാണ് 34 കാരനായ സുവാരസ് പുറത്തെടുക്കുന്നത്.