ബ്രസീലിന്റെ പുതിയ താരോദയം പതിനേഴുകാരനായ കെയ്‌കിയെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി.
കളി ശൈലിയിലുള്ള സമാനതയും സ്കില്ലും കാരണം പുതിയ നെയ്മർ എന്ന വിശേഷണം ലഭിച്ച കെയ്‌കിയെ പത്ത് മില്ലിയൺ യൂറോയും ഭാവിയിൽ വേതന ബോണസും നൽകിയാണ് സിറ്റി സ്വന്തമാകാനൊരുങ്ങുന്നത്.താരത്തിന് 18 വയസ്സ് പൂർത്തിയാവുന്ന 2022 ജൂണിലാണ് കെയ്‌കി എത്തിഹാദ് സ്റ്റേഡിയത്തിലെത്തുക.സൗത്ത് അമേരിക്കയിലെ മികച്ച യുവതാരമായി കണക്കാക്കുന്ന കെയ്‌കി ബ്രസീലിയൻ ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നായി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.കെയ്‌കിയുടെ സഹതാരമായ പതിനേഴുകാരൻ മെറ്റിഞ്ഞോയെയും ടീമിലെത്തിക്കാൻ സിറ്റി ശ്രമിക്കുണ്ടെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.