ഫുട്ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയമായ
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമര്‍ശിച്ച് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പും സൂപ്പർ താരം ജയിംസ് മില്‍നറും. “ഞാനിതിനെ അനുകൂലിക്കുന്നില്ല, ഇത് നടക്കരുതെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു” ലീഡ്സുമായുള്ള കളിക്ക് ശേഷം യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ജയിംസ് മില്‍നറുടെ മറുപടി ഇതായിരുന്നു. രാജിവെക്കാനുള്ള ഉദ്ദേശമില്ലെന്നും ലിവര്‍പൂര്‍ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ക്ലോപ്പ് പ്രതികരിച്ചു.നേരത്തെ 2019ൽ ലിവർപൂൾ പരിശീലകനായ ക്ലോപ്പ് സൂപ്പർ ലീഗിനെതിരെ സംസാരിച്ചിരുന്നു. 10 വർഷം തുടർച്ചയായി ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ക്ലോപ്പ് പറഞ്ഞു.