സിംബാബ്‌വെ ബാറ്റ്സ്മാന്റെ ഹെല്‍മറ്റ് തകര്‍ത്ത് പാക്കിസ്താന്‍ ബൗളറുടെ മാരക ബൗണ്‍സര്‍.
സിംബാബ്‌വെയിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനിടെയാണ് ഭയാനകമായ സംഭവം നടന്നത്.പാക്കിസ്താന് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന
അർഷാദ് ഇക്ബാലിന്റെ മാരക ബൗണ്‍സറിലാണ്
സിംബാബ്‌വെ ബാറ്റ്സ്മാന്‍ ടിനാഷെ കമുൻ‌ഹുകാം‌വെയുടെ ഹെല്‍മറ്റ് തകര്‍ന്നത്.

പിച്ചില്‍ പതിച്ച് കുതിച്ചുയര്‍ന്ന പന്ത് പ്രതിരോധിക്കാന്‍ ടിനാഷെയ്ക്ക് സാധിച്ചില്ല.പന്ത് തട്ടി ഹെൽമെറ്റിന്റെ ഒരു ഭാഗം തെറിച്ചുവീഴുകയായിരുന്നു. സിംബാബ്‌വെ ഫിസിയോ കളത്തിലിറങ്ങി കളിക്കാരന് പ്രാഥമിക ശ്രുശ്രൂഷ നല്‍കി. മത്സരത്തില്‍ പാക്കിസ്താനെ 19 റണ്‍സിന് സിംബാബ്‌വെ പരാജയപ്പെടുത്തി.