സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പ്രതിരോധ നിര താരങ്ങളായ സെർജിയോ റാമോസും റാഫേൽ വരാനെയും വരുന്ന സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന് റിപ്പോർട്ട്.പ്രശസ്ത ഫുട്ബോൾ മാധ്യമമായ ഗോൾ.കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.35 -കാരനായ റാമോസിന്റെ ക്ലബുമായുള്ള കരാർ ജൂണിൽ അവസാനിക്കുകയാണ്.വരാനെയുടെ കരാർ 2022 വരെയുണ്ട്.ക്ലബുമായി വേതനത്തിന്റെ കാര്യത്തിൽ ഇരുവരും ചർച്ചയിലാണെന്നാണ് സൂചന.റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ എഴുതിച്ചേർക്കാനാവുന്ന രണ്ടു താരങ്ങളാണ് റാമോസും വരാനെയും.പ്രതിരോധക്കോട്ട കാത്ത് ഇരുവരും നാല് തവണ റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.