കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ മോശം പ്രകടനം പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച് ഉടനെത്തിയേക്കും. ഏഴാം സീസണിനിടെ പുറത്താക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുന്‍ ഹെഡ് കോച്ച് എല്‍കോ ഷട്ടോരി, ബാഴ്സലോസണയുടെ അസിസ്റ്റന്റ് കോച്ച് യൂസേബിയോ സക്രിസ്റ്റന്‍, ഓസീസ് കോച്ച് കെവില്‍ വിന്‍സന്റ് മസ്‌കറ്റ് എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകാന്‍ ആഗ്രഹമുളള നൂറ്റമ്പതിലധികം പേരുടെ പ്രൊഫൈലുകള്‍ സ്പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പരിശോധിച്ച് വരുകയാണ് .