പ്രീമിയർ ലീഗിൽ തുടർ തോൽവികളും മോശം പ്രകടനങ്ങളും കൊണ്ട് വൻ പ്രതിസന്ധിയിലായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.തിങ്കളാഴ്ച നടന്ന അവസാന ലീഗി മത്സരത്തിൽ വോൾവ്‌സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നുവെങ്കിലും മുന്നേറ്റ താരങ്ങളായ സാദിയോ മാനേയുടെയും സലാഹിന്റെയും മോശം പ്രകടനമാണ് ലിവർപൂളിന് വലയ്ക്കുന്നത്.കഴിഞ്ഞ ആറു ലീഗ് മത്സരങ്ങളിൽ നിന്നും സലാഹിന് ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല.മാനെയാവട്ടെ കഴിഞ്ഞ ഏഴു ലീഗ് മത്സരങ്ങളിൽ നിന്ന് അക്കൗണ്ട് തുറന്നിട്ടില്ല.പ്രതിരോധനിരയിൽ പരിക്ക് സൃഷ്ഠിച്ച വലിയ പ്രശ്നം ഒസാൻ കബക് നഥാനിയേൽ ഫിലിപ്സ് എന്നീ പുതിയ താരങ്ങൾ കൊണ്ട് പരിഹരിച്ചിരിക്കുകയാണ് പരിശീലകൻ ക്ളോപ്പ്.ഒരു മുഹമ്മദ് സലാഹ് ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് ക്ലബ്ബിൽ പുതിയ പ്രശ്നം സൃഷ്ഠിച്ചിരിക്കുന്നത്.

വോൾവ്‌സിനെതിരായ മത്സരത്തിൽ മാനെ സലാഹിന് പാസ് നൽകാത്ത അവസരങ്ങൾ എഡിറ്റ് ചെയ്തുകൊണ്ടുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.സലാഹിന് ഗോൾ നേടാൻ നല്ല അവസരമുണ്ടായിട്ടും പാസ് നല്കാൻ കൂട്ടാക്കാത്ത മാനെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.അതേസമയം മാനേയും സലാഹും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Jootu