ഏപ്രിലിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്‍ 14ാം സീസണില്‍ ആറ് സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. ദേശീയ മത്സരങ്ങള്‍ കാരണം ക്വിന്റന്‍ ഡീ കോക്ക്, റബാഡ, ആന്റിച്ച് നോര്‍ജെ, ഡുപ്ലെസിസ്, ലൂങ്കി എന്‍ഗിഡി, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്കാണ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുക.ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റന്‍ ഡീ കോക്ക്, റബാഡ, ആന്റിച്ച് നോര്‍ജെ, ഡുപ്ലെസിസ്, പാകിസ്താനെതിരെയുള്ള പരമ്പര കാരണമാണ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുക.ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരങ്ങളാണ് റബാഡ, ആന്റിച്ച് നോര്‍ജെയും.ഡുപ്ലെസിസും ലൂങ്കി എന്‍ഗിഡിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ്.