സ്വീഡന്‍റെ എക്കാലത്തേയും മികച്ച ഫുട്‌ബോൾ താരങ്ങളിലൊരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് സ്വീഡൻ.2016 ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച 39 വയസ്സുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ദേശീയ ടീമിന് വേണ്ടി പന്ത് തട്ടും.

നിലവിൽ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാന് വേണ്ടി പ്രായത്തെ വെല്ലും പ്രകടനമാണ് ഇബ്ര പുറത്തെടുക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി താരം ദേശീയ ടീമിൽ തിരിച്ചെത്തുമെന്നുള്ള സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് ഇബ്രാഹിമോവിച്ചും സ്വീഡനും വാർത്ത സ്ഥിരീകരിച്ചത്.