മുംബൈ സീനിയർ വനിതാ ടീം ഏകദിനം വിജയിച്ചത് വെറും നാല് പന്തുകൾ കൊണ്ട്.
സീനിയർ വനിതകളുടെ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം. നാഗാലാൻഡിനെരെ മുംബൈ ചരിത്ര വിജയം നേടിയത്. ആണ് ഈ റെക്കോർഡ് പ്രകടനം നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് 17 റൺസ് നേടി ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ മുംബൈ വെറും നാല് പന്തുകളിൽ വിജയിക്കുകയായിരുന്നു.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നാഗാലാൻഡിന് തൊട്ടതെല്ലാം പിഴച്ചു. ആദ്യ നാല് സ്ഥാനങ്ങളിൽ ബാറ്റിംഗിനിറങ്ങിയവർ റൺ ഒന്നുമെടുക്കാതെയാണ് പുറത്തായത്. 8.4 ഓവറിൽ അഞ്ച് റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുംബൈ ക്യാപ്റ്റൻ സയാലി സത്ഘരെയാണ് നാഗാലാൻഡിനെ തകർത്തത്. നാല് പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് മുംബൈ വിജയിച്ചത്

Courtsey- Twenty Four News