തകര്‍പ്പന്‍ ആക്രോബാറ്റിക്ക് സ്റ്റംപിങ്ങുമായി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍.തിങ്കളാഴ്ച നടന്ന കെസിഎയുടെ പ്രസിഡന്റ്‌സ് കപ്പ് ടി20 മത്സരത്തിലാണ് വിക്കറ്റ് കീപ്പിങ് മികവ് കാണിച്ച്‌ മുഹമ്മദ് അസ്ഹറുദ്ദീന്‍ തിളങ്ങിയത്.

കെസിഎ തസ്‌കേഴ്‌സിന് എതിരായ മത്സരത്തിലെ 11ാം ഓവറിലാണ് സംഭവം.പന്ത് കവറിലേക്ക് കളിച്ച്‌ വേഗത്തില്‍ സിംഗിളെടുക്കാനായിരുന്നു തസ്‌കെഴ്സിന്റെ കെ ശ്രീനാഥിന്റെ ശ്രമം. കവറിലെ ഫീല്‍ഡര്‍ പന്ത് ബാറ്റിങ് എന്‍ഡിലേക്ക് എറിഞ്ഞെങ്കിലും സ്റ്റംപില്‍ നിന്ന് ദൂരെയായിരുന്നു അത്. എന്നാൽ അക്രോബാറ്റിക് ഡൈവിലൂടെ വായുവില്‍ നിന്ന് പന്ത് കൈക്കലാക്കിയ അസ്ഹറുദ്ദീന്‍ ബാറ്റ്‌സ്മാന്‍ ക്രീസ് ലൈന്‍ തൊടുന്നതിന് ഏറെ മുന്‍പ് സ്റ്റമ്പിങ് ചെയ്യുകയിരുന്നു.അക്രോബാറ്റിക് സ്‌റ്റൈലിലെ അസ്ഹറുദ്ദീന്റെ സ്റ്റം ഇളക്കല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.മത്സരത്തിൽ 43 പന്തില്‍ നിന്ന് 69 റണ്‍സും അസ്ഹര്‍ നേടിയിരുന്നു.