ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയെ ട്രോളി ഉത്തരാഖണ്ഡ് പോലീസിന്റെ ട്വീറ്റ്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ കോഹ്‌ലിയുടെ ഈ പുറത്താകല്‍ റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.
‘ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം. അതല്ലെങ്കില്‍ കോഹ്‌ലിയെ പോലെ പൂജ്യത്തിന് പുറത്താവും,’

ഇതായിരുന്നു ഉത്തരാഖണ്ഡ് പൊലീസിന്റെ ട്വീറ്റ്. മത്സരത്തിൽ അഞ്ചു ബോളുകൾ നേരിട്ട കോഹ്ലി പൂജ്യത്തിനാണ് പുറത്തായത്.അതേ സമയം ആരാധകരുടെ ഭാഗത്ത് നിന്നും വൻ വിമര്ശനങ്ങളാണ് ഉത്തരാഖണ്ഡ് പൊലീസിന് ഏറ്റുവാങ്ങേണ്ടി വന്നത്.ഒടുവിൽ അവർ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.