പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക്.ഫ്രഞ്ച് കപ്പിൽ കൈനെതിരെയായ മത്സരത്തിനിടെയാണ് നെയ്മറുടെ കാലിന് പരിക്കേറ്റത്.അടുത്ത ആഴ്ച ബാഴ്‌സലോണയ്‌ക്കെതിരെ ചാമ്പ്യൻസ് പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുന്നതിനിടെയാണ് നെയ്മറിന് പരിക്കേല്ക്കുന്നത്.ഇടത് തുടയുടെ ഞരമ്പിനാണ് നെയ്മറുടെ പരിക്കെന്നാണ് പ്രാഥമിക റിപ്പോർട്ട്.ഇന്നത്തെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. മത്സരത്തിൽ മോയ്‌സ്‌ കീനിന്റെ ഏക ഗോളിൽ കൈനിനെ പരാജയപ്പെടുത്തി പിഎസ്‌ജി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.മത്സരത്തിന്റെ അമ്പത്തിയാറാം മിനുറ്റിൽ എതിർതാരം സ്റ്റീവ് യാഗോയുടെ ടാക്കിളിൽ നിന്നാണ് നെയ്മറിന് പരിക്കേൽക്കുന്നത്.ഇടത് തുട പിടിച്ച് പരസഹായമില്ലാതെ ബെഞ്ചിലേക്ക് കയറിയ നെയ്മറിന് പകരക്കാരനായി എംബാപ്പയാണ് കളത്തിലിറങ്ങിയത മാർസെയ്‌ക്കെതിരെ പരിക്കേറ്റ ഏയ്ഞ്ചൽ ഡി മരിയയും ബാഴ്സയ്ക്കെതിരെ കളിക്കില്ലെന്നാണ് റിപ്പോർട്ട്.