കളിക്കളത്തിൽ ഇടയ്ക്ക് നിറം മങ്ങുന്നുവെങ്കിലും കളത്തിന് പുറത്ത് ആരാധകരുടെ പിന്തുണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുയർത്തുന്ന മറ്റൊരു ടീം ഇന്ത്യയിലില്ല.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്‌ബോള്‍ ക്ലബ്ബാണെന്നും, രാജ്യത്ത് കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലൊന്നാണെന്നും അറിയുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണെന്നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രസ്താവന.

17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് ജയവും ഏഴ് തോല്‍വിയും ഏഴ് സമനിലയുമായി 10ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 16 പോയിന്റാണ് ടീമിനുള്ളത്. തൊട്ടുതാഴെ 9 പോയിന്റുമായി ഒഡീഷ എഫ്.സിയും.