ഐഎസ്എല്ലിൽ പരിശീലകരുടെ കളരിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഏഴാം സീസണിൽ നിൽക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനെ ഇത് വരെ പരിശീലിപ്പിച്ച പരിശീലകരുടെ എണ്ണം ഒമ്പതാണ്. നിലവിലെ പരിശീലകനായ സ്പാനിഷ് പരിശീലകൻ കിബു വികൂനയാണ് ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം പരിശീലകൻ. എന്നാൽ എല്ലാ വർഷവും പരിശീലകരെ മാറ്റുന്ന പരിപാടി ഉപേക്ഷിക്കാനൊരുങ്ങുകായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. നിലവിലെ പരിശീലകൻ കിബു വികൂനയെ അടുത്ത സീസണിലും നില നിർത്താനാണ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിൻകിസിന്റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ വികൂനയുടെ പ്രകടനത്തിൽ തൃപ്തയാറാണെന്നും അദ്ദേഹത്തിന് കൂടുതൽ സമയം നൽകാനുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം. എല്ലാ വർഷവും പരിശീലകരെ മാറ്റുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നവെന്നതും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഈ തിരുമാനത്തിലെത്തിക്കാൻ കാരണമേയെന്നും ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ വികൂനയുടെ കീഴിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 3 വിജയവും 4 സമനിലയും 5 തോൽവിയും അടക്കം 13 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.