എഫ്സി ഗോവയുടെ ഗോളടി വീരൻ ഇഗോർ അംഗുല ബെംഗളൂരു എഫ്സിയിലേക്ക്. ഗോവൻ പരിശീലകൻ ജുവാൻ ഫെരാണ്ടോയുമായുള്ള പ്രശ്നത്തെ തുടർന്നാണ് താരം ബെംഗളുരുവിലേക്ക് പോകുന്നതെന്നാണ് റിപോർട്ടുകൾ. ഫെറൻ കൊറോ ഗോവ വിട്ടത്തോടെയാണ് കൊറോയുടെ പകരക്കാരനായി ഈ 36 കാരൻ ഗോവയിലെത്തുന്നത്. ഗോവയിൽ ഗോളടിച്ച് കൂടിയെങ്കിലും പരിശീലകനായി പ്രശ്‌നം ഉടലെടുത്തതോടെയാണ് താരം ഗോവ വിട്ട് ബെംഗളുരുവിലേക്ക് പോകാൻ ശ്രമങ്ങൾ നടത്തുന്നത്.