കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു പോലെ ആശ്വാസവും നിരാശയും നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പരിക്ക് കാരണം അവസാന മത്സരത്തില്‍ കളിക്കാതിരുന്ന താരം ഫകുണ്ടോ പെരേരയും ജെസലും പരിശീലനം ആരംഭിച്ചതായി പരിശീലകൻ കിബു വികുന വ്യക്തമാക്കി. എന്നാൽ ഇരുവരും നാളെത്തെ മത്സരം കളിക്കാന്‍ ആകുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല എന്നും കോച്ച്‌ പറഞ്ഞു.നാളെ എഫ് സി ഗോവയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്‌. എന്നാൽ നാളെത്തെ മത്സരത്തിൽ ജോർദാൻ മുറെയും നായകൻ കോസ്റ്റയും കളത്തിലിറങ്ങാനുള്ള സാധ്യതയും കുറവാണ്. ഇരുവരും പരിക്കിന്റെ പിടിയിലാണെകിലും പരിക്ക് ഗുരുതരമല്ല. ഇനിയുള്ള മത്സരങ്ങൾ നിർണായകമായതിനാലും ടൈറ്റ് ഷെഡ്യൂൾ ആയതിനാലും പെരേര, ജെസൽ, മുറെ,കോസ്റ്റ എന്നിവർ നാളെ കളത്തിലിറങ്ങാൻ സാധ്യത കുറവാണ്.

read more ഐഎസ്എല്ലിലെ നാണക്കേട് മാറ്റാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്; കരോലിസ് സ്കിൻകിസിന്റെ നിർണായക തീരുമാനം വരുന്നു