മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫ്രാങ്ക് ലാംപാർഡിനെ പോലെ തങ്ങളെയും പുറത്താക്കുമെന്ന് പരിശീകർക്ക് അറിയാമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള.പതിനെട്ട് മാസങ്ങളുടെ സേവനത്തിന് ശേഷമാണ് ലാംപാർഡിനെ ചെൽസി പുറത്താക്കിയത്.അവസാന അഞ്ചു മത്സരങ്ങളിലെ തുടർ തോൽവികളാണ് ലാംപാർടിന് സ്റ്റാൻഫോർഡ് ബ്രിഡ്ജിന്റെ പുറത്തേക്കുള്ള വഴി തെളിയിച്ചത്.ഈ സന്ദർഭത്തിലാണ് ഗാർഡിയോളയുടെ അഭിപ്രായ പ്രകടനം.” ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണിത്.നിങ്ങളുടെ കൈയിൽ കുറെ ആശയങ്ങളും പദ്ധതികളുമുണ്ടാവും.
പക്ഷെ വിജയങ്ങളിലാണ് കാര്യം.ഇല്ലെങ്കിൽ നിങ്ങളെ പുറത്താക്കും.”- ഗാര്ഡിയോള പറഞ്ഞു.
“തീർച്ചയായും ഞാൻ ചെൽസിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും ലാംപാർടുമായി നല്ല ബന്ധമാണുള്ളതെന്നും അത് ഇനിയും തുടരുമെന്നും പെപ് ഗാർഡിയോള പറഞ്ഞു. പിഎസ്‌ജിയുടെ മുൻ പരിശീലകനായിരുന്ന തോമസ് ട്യുച്ചേൽ ചെൽസീയുടെ പുതിയ പരിശീലകനയേക്കുമെന്നാണ് റിപ്പോർട്ട്.