ന്യൂ പോര്‍ട്ട് കണ്‍ട്രിയുടെ ഗോള്‍കീപ്പര്‍ ടോം കിങിന്‍റെ അതിശയിപ്പിക്കുന്ന ലോങ് റേഞ്ച് ഗോള്‍ ലോക റെക്കോഡില്‍ ഇടംപിടിച്ചു. ജെല്‍തെന്ഹാമിനെതിര നടന്ന മത്സരത്തിലാണ് 96.01 മീറ്റര്‍ ദൂരം സഞ്ചരിച്ച മനോഹര ഗോള്‍ പിറന്നത്. ടോം കിങ് എടുത്ത ഗോള്‍ കിക്ക് എല്ലാ താരങ്ങളെയും മറികടന്ന് നേരെ എതിര്‍ ഗോള്‍വല കുലുക്കുകയായിരുന്നു.

സ്റ്റോക്സിറ്റിയുടെ അസ്മിര്‍ ബെഗോവിച്ചിന്‍റെ 91.9 മീറ്റര്‍ നീളമുള്ള ഗോള്‍ റെക്കോഡാണ് ടോം കിങ് തകര്‍ത്തത്. ഗിന്നസ് ബുക്ക് റെക്കോര്‍ഡും ടോം കിങ് നേടിയിട്ടുണ്ട്.

മീഡിയ വണ്‍