ലോക ക്രിക്കറ്റിലെ ആക്രമണകാരിയായ ബാറ്സ്മാന്മാരിൽ ഒരാളായിരുന്നു ഇന്ത്യൻ സൂപ്പർ താരം വിരേന്ദർ സെവാഗ്.അപ്പർ കട്ട് ഷോട്ടുൾപ്പടെ ആരാധകരെ കിടിലൻ ബാറ്റിങ്ങിൽ കോരിത്തരിപ്പിച്ച താരം.കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം താരം സജീവമായി സോഷ്യൽ മീഡിയയിലുണ്ട്. സെവാഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.നടൻ സൊഹൈൽ ഖാന്റെ ഉടമസ്ഥതയിലുള്ള മറാത്താ അറേബ്യൻ സൈഡ്‌സിന്റെ ഉപദേഷ്ടാവായി ദുബൈയിലുള്ള സെവാഗ് നെറ്റ്സിൽ അപ്പർ കട്ട് ഷോട്ടുതിർക്കുന്ന വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം