ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വമായ രംഗം പിറന്നത്.

സിഡ്നി തണ്ടറിന്റെ ക്രീസ് ഗ്രീൻ എറിഞ്ഞ പദം ഓവറിലാണ് സംഭവം .നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുകയായിരുന്നു ജെയ്ക്ക് വെതര്‍ലാഡ്.മറുവശത്തു ഫിലിപ്പ് സാൾട്ടും.സാൾട്ടിന്റെ സ്ട്രൈറ്റ് ഡ്രൈവ് ഷോട്ട് ഗ്രീനിന്റെ കൈ തട്ടി വിക്കറ്റിലേക്ക് പതിച്ചു.ഗ്രീനും സഹതാരങ്ങളും അപ്പീൽ ചെയ്‌തെങ്കിലും അമ്പയറുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വരാത്തതിനാൽ വെതർലാടും സാൾട്ടും സിംഗിളിനായി ഓടി. സിംഗിളിനായി ഓടിയ വെതര്‍ലാഡിനെ തണ്ടേഴ്സിന്‍റെ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സും റണ്ണൗട്ടാക്കി.

പിന്നീട് റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ ഗ്രീനിന്‍റെ കൈയില്‍ കൊണ്ട പന്തില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് തെറിക്കുമ്പോള്‍ വെതര്‍ലാഡിന്‍റെ ബാറ്റ് വായുവിലായിരുന്നുവെന്ന് വ്യക്തമായി.രണ്ട് തവണ റണ്ണൗട്ടായെങ്കിലും ആദ്യ റണ്ണൗട്ടാണ് ഔട്ടായി പരിഗണിക്കുക. അങ്ങനെ 31 റണ്‍സുമായി ഒരു പന്തില്‍ രണ്ട് റണ്ണൗട്ടുകളുമായി വെതര്‍ലാഡ് ക്രീസ് വിട്ടു.