വരും മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രകടനം മെച്ചപ്പെടുത്തുമെന്ന് സൂപ്പർ താരം കെ പി രാഹുൽ.കിബു വികൂന മികച്ച പരിശീലകനാണെന്നും ഓരോ മത്സരങ്ങളിലെയും പോരായ്മകൾ പരിഹരിച്ചിട്ടാണ് അടുത്ത മത്സരങ്ങൾക്കിറങ്ങുന്നതെന്നും കെ പി രാഹുൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.കിബു നല്ല വ്യക്തി കൂടിയാണ്.എല്ലാ താരങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഓരോ മത്സരങ്ങളിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മിസ് ചെയ്യുന്നുണ്ടെന്നും കെ പി രാഹുൽ പറഞ്ഞു.ബംഗളുരു എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ രാഹുലിന്റെ തകർപ്പൻ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.