കേരളത്തിലെ ചെൽസി ആരാധകർ ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു ഇന്നലെ. ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ കൗണ്ട് ഡൗൺ എണ്ണാനുള്ള അവസരമെന്ന വലിയ ഭാഗ്യമാണ് ചെൽസി കേരളത്തിലെ ആരാധകര്‍ക്ക് നല്‍കിയത്.
ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ബിഗ് സ്‌ക്രീനിൽ കളി തുടങ്ങുന്നതിനു മുന്നോടിയായി പത്ത് തൊട്ട് ഒന്നു വരെയുള്ള കൗണ്ട്ഡൌൺ എണ്ണാനുള്ള അവസരം മലയാളി ആരാധകർക്ക് നൽകിയ ചെൽസിക്ക് കൈയ്യടിക്കുകയാണ് ഫുട്ബോൾ ലോകം.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഈ ആവേശകരമായ വാർത്ത ചെൽസിയുടെ ലണ്ടനിലുള്ള മീഡിയ ടീം കേരളത്തിലെ ചെല്‍സി ആരാധകരുടെ കൂട്ടായമയായ ചെൽസി ഫാൻസ്‌ കേരളയെ അറിയിച്ചത്.

ഈ അവസരം നഷ്ടപ്പെടാതിരിക്കാന്‍ നൂറുകണക്കിന് വീഡിയോകൾ ചെൽസിയുടെ മലയാളി ആരാധകർ അയച്ചു കൊടുത്തു. അതിൽ നിന്നും തെരഞ്ഞെടുത്ത പത്തു പേരുടെ വീഡിയോയാണ് കൗണ്ട്ഡൌണില്‍ കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സി ഉൾകൊള്ളിച്ചത്. ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന ടോട്ടന്‍ഹാമിനെതിരെയുള്ള സൂപ്പര്‍ മല്‍സരത്തിന് മുന്നോടിയായാണ് മലയാളി ആരാധകരുടെ കൌണ്ട് ഡൌണ്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ ചെൽസി പ്രദര്‍ശിപ്പിച്ചത്.

കേരളത്തിലെ ആരാധകർ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കൌണ്ട് ഡൌണ്‍ എണ്ണുന്നത്. അതിനെ ഇടകലർത്തിയാണ് സ്‌ക്രീനിൽ പ്രദര്‍ശിപ്പിച്ചത് എന്നതും കൗതുകമായി.

വീഡിയോ കാണാം