ഇന്നലെ ഡൽഹിക്കെതിരായുള്ള ആദ്യ ക്വാളിഫയറിൽ പൂജ്യത്തിന് പുറത്തായതോടെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ നാണക്കേടിന്റെ ഒരു റെക്കോർഡ് തന്റെ പേരിലാക്കി.ഐപിഎലിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ്മയുടെ പേരിലായത്. റോയൽ ചലഞ്ചേഴ്സ് താരം പാർത്ഥിവ് പട്ടേൽ, ചെന്നൈ സൂപ്പർ കിംഗ്സ് താരം ഹർഭജൻ സിംഗ് എന്നിവർക്കൊപ്പമാണ് രോഹിത് നാണക്കേടിൻ്റെ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. മൂവരും 13 തവണയാണ് പൂജ്യത്തിനു പുറത്തായിട്ടുള്ളത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിലാണ് രോഹിത് 13ആം തവണ പൂജ്യനായി മടങ്ങിയത്. ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ സ്പിന്നർ ആർ അശ്വിനാണ് രോഹിതിനെ പവലിനിയനിലേക്ക് അയച്ചത്.