ഐ എസ് എല്ലിൽ എഫ്സി ഗോവയ്‌ക്കെതിരെ മുംബൈ സിറ്റിക്ക് വിജയം. മത്സരത്തിന്റെ അവസാനനിമിഷം ലഭിച്ച പെനാൽറ്റിയിലാണ് ലോബരയുടെ ടീം വിജയിച്ചത്. ഇംഗ്ലീഷ് സ്‌ട്രൈക്കർ ആദം ലെ ഫോൻഡ്രെയാണ് പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചത്. ഇതോടെ തന്റെ പഴയ ടീമിനെതിരെ വിജയിക്കാനും ലോബരയ്ക്കായി. കഴിഞ്ഞ സീസണിൽ ഗോവ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് പരിശീലകനായ ലോബരയെ മാനേജ്‌മെന്റ് പുറത്താക്കിയത്. അതിനുള്ള പ്രതികാരം കൂടിയായി ലോബരയ്ക്ക് ഈ വിജയം. മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ റീഡിം ലാങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എഫ്സി ഗോവയ്ക്ക് തിരിച്ചടിയായി.