കേരളാ ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാൻ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം സഹൽ അബ്ദുൽ സമദിന്റെ പ്രകടനത്തിൽ വിമർശനങ്ങൾ ഉയർന്നിരിന്നു. മധ്യനിരയിൽ മോശം പ്രകടനമാണ് സഹൽ ആദ്യ മത്സരത്തിൽ കാഴ്ച വെച്ചത്. കൂടാതെ ഒരു സുവർണാവസരവും സഹൽ പാഴാക്കിയിരുന്നു. ഇതിന് പിന്നാലെ സഹലിന്റെ പ്രകടനത്തെ പറ്റി വിമർശനവും ഉയന്നിരുന്നു. എന്നാൽ സഹലിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഏൽക്കോ ഷട്ടോറി.

സഹലിനെ ഒരു മത്സരം കൊണ്ട് വിലയിരുത്തതെന്ന് സഹൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് പ്രതീക്ഷയുള്ളതായി ഷട്ടോറി പറഞ്ഞു. കഴിഞ്ഞ സീസണിൽ ടീം ഫോർമഷന്റെ ഭാഗമായി സഹലിന് ഒരു വിങ്ങറുടെ റോളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കിബു വികുനയ്ക്ക് കീഴിൽ അദ്ദേഹത്തിന് ഇഷ്ട പൊസിഷൻ ആയ അറ്റാക്കിങ് മിഡ്‌ഫീൽഡർ ചുമതലയാണ് ലഭിച്ചതെന്നും ആ റോളിൽ സഹൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷട്ടോറി കൂട്ടിച്ചേർത്തു.