ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞ വിവരം അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസമായ മറഡോണയുടെ മരണം ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുമാകയാണ്.