ഐഎസ്എല്ലിൽ ഇന്ന് എഫ്സി ഗോവയും മുൻ ചാമ്പ്യൻമാരായ ബംഗളുരു എഫ്സിയും തമ്മിൽ പോരാട്ടം. ഐഎസ്എൽ ചരിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളവരാണ് ഇരു ടീമുകളും.രണ്ട് സ്പാനിഷ് പരിശീലക്കാരുടെ അങ്കത്തിന് കൂടിയാണ് ഇന്ന് ഗോവയിലെ ഫാത്തോട സ്റ്റേഡിയം സാക്ഷിയാവുക. കാൾസ് കുഡ്രാത്തെന്നെ ഐഎസ്എല്ലിൽ മികച്ച പരിചയ സമ്പത്തുള്ള സ്പാനിഷ് പരിശീലകൻ ബംഗളുരു എഫ്സിയുടെ തന്ത്രങ്ങൾ മെനയുമ്പോൾ മറുഭാഗത്ത് ഗോവയുടെ തന്ത്രങ്ങൾ മെനയുന്നത് ജുവാൻ ഫെർണാണ്ടോ എന്ന ഐഎസ്എല്ലിലെ കന്നിയങ്കക്കാരാണ്.

ബ്രാൻഡൻ ഫെർണാണ്ടസ്, എടു ബെഡിയ, സെരിട്ടൻ ഫെർണാണ്ടസ്, തുടങ്ങിയവരാൻ ഗോവൻ നിരയിലെ പ്രധാന താരങ്ങൾ. മറുഭാഗത്ത് ഇന്ത്യൻ നായകൻ സുനിൽ ചേത്രി, ഉദാന്ത സിംഗ്, സിൽവ, ജുവനാൻ എന്നിവരാണ് ബംഗളുരുവിന്റ കരുത്ത്. ഇന്ന് രാത്രി 7:30 ന് ഫാത്തോർഡയിലാണ് മത്സരം.