ഈ ഐപിഎൽ സീസണിൽ 6 യുവതാരങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. സഞ്ജു സംസൺ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ശുഭ്മാൻ ഗിൽ എന്നിവരെയാണ് ഗാംഗുലി ഈ സീസണിലെ മികച്ച യുവതാരങ്ങളായി തെരഞ്ഞെടുത്തത്. ഇവർക്ക് ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഹിന്ദുസ്താൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.