ഫ്രഞ്ച് സൂപ്പർ താരം അന്റോണിയോ ഗ്രീസ്‌മാന്റെ സിഗ്നേച്ചർ ലുക്കാണ് അദ്ദേഹത്തിന്റെ സുന്ദരമായ നീളൻ മുടി.താരത്തിന്റെ മുടിക്ക് ആരാധകർ ഏറെയാണ്.അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണയിലെത്തിയ ഗ്രീസ്‌മാൻ ഇപ്പോൾ തന്റെ പ്രതിഭയുടെ നിഴലിലാണ്.പുതിയ ടീമിനൊപ്പം സ്ഥിരത കണ്ടെത്താനാവാതെ വിഷമിക്കുകയാണ് അദ്ദേഹം.കൂടാതെ ബാഴ്‌സ ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് താരം.താരം ഫോമിലേക്ക് എത്താത്തതിന് കാരണം നീളൻ മുടിയാണെന്നാണ് ഒരുകൂട്ടം ബാഴ്‌സ ആരാധകരുടെ കണ്ടെത്തൽ.എന്നാൽ ബാഴ്‌സ നേരിട്ട് ആവശ്യപ്പെട്ടാൽ പോലും താൻ മുടി മുരിക്കില്ലെന്നാണ് ഗ്രീസ്‌മാൻ പറയുന്നത്. ഇതാദ്യമായിട്ടാണ് ഗ്രീസ്‌മാൻ വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുന്നത്. ഈ സീസണിൽ ആകെ എട്ടു മത്സരങ്ങളിൽ നിന്നായി രണ്ടു ഗോളുകളും ഒരു അസിസ്റ്റും മാത്രമാണ് ഗ്രീസ്‌മാന്‌ ബാഴ്‌സയ്ക്ക് വേണ്ടി നേടാൻ സാധിച്ചത്.അകാരണമായ വിമർശനങ്ങൾ കേട്ട് തനിക്ക് മതിയായെന്നും മുടി താൻ ഇനിയും നീളത്തിൽ വളർത്തുമെന്നും തന്റെ മക്കൾക്കും ഭാര്യക്കും അതാണ് ഇഷ്ടമെന്നും ഗ്രീസ്‌മാൻ യൂനിവെർസോ വാൽഡനോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.