കൊച്ചി: ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റില്‍ സ്‌പോണ്‍സറാകും. പങ്കാളിത്തത്തിന്റെ ഭാഗമായി 2020 നവംബര്‍ 20 മുതല്‍ ആരംഭിക്കുന്ന എല്ലാ ഐഎസ്എല്‍ മത്സരങ്ങളിലും താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക ബ്ലാസ്റ്റേഴ്സ്ജേഴ്‌സിയുടെ മുന്‍വശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.ലോകത്തിലെ തന്നെ മികച്ച ആരാധകപിന്തുണയുള്ള ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ ആവാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു കേരളത്തിന്റെ പ്രിയങ്കരനായ എജ്യൂക്കേറ്ററും ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയുമായ ബൈജൂസിനെ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടെന്നും കേരളത്തില്‍ വളരെ ആഴത്തിലും വൈകാരികമായും വേരൂന്നിയ ഒരു ബ്രാന്‍ഡായ ബൈജുസുമായി സഹകരിക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് കുടുംബം അനുഗ്രഹീതരാണെന്നും പ്രസാദ് വ്യക്തമാക്കി.