പിഎസ്ജിയുമായി കരാര്‍ പുതുക്കാന്‍ സൂപ്പര്‍ താരം നെയ്മറിന് താത്പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്.ക്ലബില്‍ താന്‍ സന്തുഷ്ടനാണെന്നും കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നതായി പിഎസ്ജി ഡയറക്ടര്‍ ലിയണാര്‍ഡോയോട് നെയ്മര്‍ പറഞ്ഞതായി ‘ടെലിഫൂട്ട്’ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇരുപത്തിയെട്ടുകാരനായ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് നിലവിൽ 2022 വരെ ഫ്രഞ്ച് ക്ലബുമായി കരാറുണ്ട്.

2017-ലാണ് ലോക റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്സലോണയില്‍ നിന്നും നെയ്മര്‍ പിഎസ്ജിലെത്തിയത്.തുടരെയുള്ള പരിക്കുകള്‍ താരത്തെ തളര്‍ത്തിയെങ്കിലും ബ്രസീലിയന്‍ താരത്തിന്റെ മികവില്‍ പിഎസ്ജി കഴിഞ്ഞ തവണ തങ്ങളുടെ ക്ലബ് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയിരുന്നു.