ഫ്രാൻസിലെ ക്രിസ്​ത്യൻ പള്ളിയിൽ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാർത്തകൾ പുറത്ത്​ വന്നതിന്​ പിന്നാലെ പ്രതികരണവുമായി സൂപ്പർ താരം മെസൂത് ഓസിൽ.”നിഷ്​കളങ്കനായ ഒരാളെ വധിച്ചാൽ അവൻ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്; ഒരാളുടെ ജീവൻ രക്ഷിച്ചാലോ, അവൻ മാനവരാശിയുടെ
മുഴുവൻ ജീവൻ രക്ഷിച്ചപോലെയാണ്​” എന്ന ഖുർആൻ വചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഓസിൽ തീവ്രവാദത്തിന്​ ഇസ്​ലാമിൽ സ്ഥാനമില്ലെന്നും പ്രതികരിച്ചു.മക്കയിൽ നിന്നുള്ള തന്റെ ചിത്രത്തോടാപ്പൊമാണ് ഓസിൽ തന്റെ പ്രതികരണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്‌