സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അന്വേഷണവുമായി ഇറ്റാലിയൻ പോലീസ്. കോവിഡ് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന പരാതിയിലാണ് റൊണാൾഡോയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. ഈ മാസം തുടക്കത്തിലാണ് റൊണാള്‍ഡോക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആയത്. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് മന്ത്രിയുടെ പ്രസ്താവനയിൽ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്നും ടൂറിനിലക്കുള്ള യാത്രയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടാവാം എന്നാണ് പറയുന്നത്.

സ്വകാര്യ എയര്‍ ആംബുലന്‍സിലാണ് റൊണാള്‍ഡോ ടൂറിനിലേക്ക് വന്നത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് പ്രോട്ടോകോള്‍ ബഹുമാനിച്ചില്ലെന്നും ആരും കോവിഡ് പ്രോട്ടോകോളില്‍ നിന്നും പുറത്തല്ലെന്നും സ്‌പോര്‍ട്‌സ് മന്ത്രി സ്പാഡഫോറ പറഞ്ഞു. റൊണാള്‍ഡോ എയര്‍ ആംബുലന്‍സ് വിളിച്ചപ്പോള്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് മനസ്സിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.