ബാഴ്‌സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പോ കുട്ടീഞ്ഞോയ്ക്ക് പരിക്ക്. റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ മത്സരത്തിനിടെയാണ് കുട്ടീഞ്ഞോയ്ക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റത്.പരിക്ക് കാരണം താരത്തിന് മൂന്നാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താരത്തിന്റെ പരിക്ക് ബാഴ്‌സയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പുറമെ അലാവെസ്, ഡൈനാമോ കീവ്, റിയൽ ബെറ്റിസ് എന്നിവർക്കെതിരായ മത്സരങ്ങളും താരത്തിന് നഷ്ടമാവും.
റയൽ ബെറ്റിസിനെതിരായ മത്സരം ബാഴ്സയുടെ ഈ വർഷത്തെ അവസാന മത്സരമാണ്.അതിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളാണ്.ലാ ലീഗ തുടരാരംഭിക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ കുട്ടീഞ്ഞോ മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.