സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ പോർച്ചുഗീസ് ഫുൾ ബാക്ക് നെൽസൺ സെമഡോയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവർഹാംപ്ടൺ.സെമെഡോയെ വോൾവ്സ് സ്വന്തമാക്കിയ വിവരം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാഴ്‌സലോണ തന്നെയാണ് ആരാധകരെ അറിയിച്ചത്.37 മില്യൺ യൂറോയ്ക്കാണ് സെമഡോയെ വോൾവ്സ് സ്വന്തമാക്കിയത്.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബെൻഫിക്കയിൽ നിന്നാണ് ഇരുപത്തിയാറുകാരനായ സെമെഡോ ബാഴ്‌സയിലേക്ക് ചേക്കേറിയത്.ടീമിൽ ഫസ്റ്റ് ഇലവനിൽ എപ്പോഴും സ്ഥാനം കണ്ടെത്തിയിരുന്ന സെമെഡോ പോർച്ചുഗീസ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമായിരുന്നു.മൂന്ന് വർഷത്തേക്കാണ് താരത്തിന് വോൾവ്‌സുമായുള്ള കരാർ.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന വോൾവ്സ് ഈ സീസണിൽ പുതുതായി അഞ്ച് താരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത്.