ഐപിഎൽ പതിമൂന്നാം സീസണിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെന്നൈ നിരയിൽ സൂപ്പർ താരങ്ങളായ ഡ്വയിൻ ബ്രാവോയും അമ്പാട്ടി റായിഡുവും തിരിച്ചെത്താൻ സാധ്യത. പരിക്ക് മൂലം ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന ഡ്വയിൻ ബ്രാവോയും ഫിറ്റ്നസ് പ്രശ്നം മൂലം രണ്ടാം മത്സരത്തിൽ കളിക്കാതിരുന്ന അമ്പാട്ടി റായിഡുവും ഇന്ന് ഇറങ്ങുമെന്നാണ് ടീം ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

ആദ്യ മത്സരത്തിൽ മുംബൈയോട് വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ രാജസ്ഥാനോട് തോറ്റാണ് ചെന്നൈ ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുന്നത്. കിങ്‌സ് ഇലവൻ പഞ്ചാബിനെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഡൽഹി അവരുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഡൽഹി നിരയിൽ പരിക്കേറ്റ രവി അശ്വിന് പകരം വെറ്ററൻ സ്പിന്നർ അമിത് മിശ്ര കളിച്ചേക്കും.